മലപ്പുറം ടൗണില്‍ വീണ്ടും പെണ്‍കുട്ടികളുടെ ഫ്‌ളാഷ്‌മോബ്

മലപ്പുറം ടൗണില്‍ വീണ്ടും പെണ്‍കുട്ടികളുടെ ഫ്‌ളാഷ്‌മോബ്

മലപ്പുറം: മതതീവ്ര ഫത്്വകള്‍ക്ക് മറുപടി മാനവീകതയാണെന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി സൗഹൃദ കൂട്ടായ്മയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി കുറച്ച് പെണ്‍കുട്ടികള്‍ മലപ്പുറം ടൗണില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പെണ്‍കുട്ടികള്‍ക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണങ്ങളും നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചും പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് എസ്.എഫ്.ഐ പരിപാടി സംഘിടിപ്പിച്ചത്. സദനം റഷീദ് പരിപാടി ഉദ്ഘാടനം ചെയ്തു. വി.ആതിര അധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.റഷീദ്, രഹ്്‌ന സബീന, എ.ജോഷിദ്, ഹരി പ്രസംഗിച്ചു.

Sharing is caring!