പൊന്നാനിയില്‍ ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹിനെവെട്ടി

പൊന്നാനിയില്‍  ആര്‍.എസ്.എസ് മണ്ഡല്‍  കാര്യവാഹിനെവെട്ടി

പൊന്നാനി: പൊന്നാനി ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹ് ഇ. സിജിത്തിനെ ഒരു സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
ഇരുമ്പു ദണ്ഡു കൊണ്ടുള്ള മര്‍ദ്ദനവുമേറ്റു. ഗുരുതര പരുക്കേറ്റ സിജിത്തിനെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ആറാം തവണയാണ് ശ്രീജിത്തിനു നേരെ ആക്രമണം. വെട്ടേറ്റ ശ്രീജിത്ത് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഇദ്ദേഹത്തെ ഒരു സംഘം കുറ്റിപ്പുറത്തേക്ക് ഓട്ടം വിളിച്ച് കൊണ്ടു പോകും വഴി നരിപ്പറമ്പില്‍ വച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന്ു പൊന്നാനി നഗരസഭയില്‍ ശനിയാഴ്ച ബി.ജെ.പി.ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. .

Sharing is caring!