കാന്സര് രോഗികള്ക്കായി സ്വന്തം തലമുടി മറിച്ചുനല്കി മലപ്പുറത്തെ വിദ്യാര്ഥികളും അധ്യാപകരും
മലപ്പുറം: കാന്സര് രോഗികള്ക്കായി സ്വന്തം തലമുടി മറിച്ചുനല്കി മലപ്പുറത്തെ വിദ്യാര്ഥികളും അധ്യാപകരും.
കാന്സര് രോഗം പിടിപെട്ട് തലമുടി നഷ്ടപ്പെട്ട നിര്ധനര്ക്ക് ആശ്വാസം പകരാന് അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയര് സെക്കന്ഡറി സ്കൂളിലെ വിദ്യാര്ഥിനികളും അധ്യാപികമാരുമാണ് മാതൃകാ പ്രവര്ത്തിക്ക് തുടക്കമിട്ടത്.
സ്കൂളിലെ എന്.എസ്.എസിന്റെ നേതൃത്വത്തില് താമരശേരി രൂപതയിലെ സാമുഹ്യ സേവനവിഭാഗമായ സി.ഒ.ഡിയുടെ കീഴിലുള്ള ആശാകിരണം പദ്ധതിയുമായി സഹകരിച്ചാണ് കേശദാനം സംഘടിപ്പിച്ചത്.തൃശൂര് അമല കാന്സര് സെന്റര് അധികൃതര് മുടി ഏറ്റുവാങ്ങി. പ്രശസ്ത സിനിമാതാരം അനുമോള് മുഖ്യാതിഥിയായിരുന്നു.
അധ്യാപികമാരായ റീനില് ജോസ്, ജി.സിന്ധു, ടി.എം.അജീബ ,ആഗ്നസ് സുജാത എന്നിവര് മുടി മുറിച്ചുനല്കി കുട്ടികള്ക്കു മാതൃകയായി.തുടര്ന്ന് ഹൈസ്കൂള്, ഹയര് സെക്കന്ഡറി വിദ്യാര്ഥിനികളായ 36 പേരും മുടി നല്കി. കാന്സര് ബാധിതയായ അമ്മയെ നഷ്ടപ്പെട്ട പത്താംക്ലാസുകാരിയും സ്പോര്ട്സ് താരവുമായ സാന്ദ്ര ഫിലിപ്പും കണ്ണീരോര്മകളോടെ കൂട്ടുകാര്ക്കൊപ്പം മുടി നല്കി.
സി.ഒ.ഡി അസി.ഡയറക്ടര് ഫാ.ജയ്സണ് കാരക്കുന്നേല് ആധ്യക്ഷ്യം വഹിച്ചു. പ്രിന്സിപ്പല് ബെനോ തോമസ്, പ്രധാനാധ്യാപിക ജോജി വര്ഗീസ്, പി.ടി.എ പ്രസിഡന്റ് ജോണി പുതുപ്പറമ്പില്, എന്.എസ്.എസ്.പ്രോ ഗ്രാം ഓഫീസര് ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേല്, ആശാ കിരണം ഡയറക്ടര് സിസ്റ്റര് റോസ് മൈക്കിള്, സി.എം.നാരായണന്, അമ്പിളി എലിസബത്ത് ജോണ് എന്നിവര് പ്രസംഗിച്ചു.പി.കെ. നിര്മല് കുമാര്, കെ.വി.സുജാത ,തങ്കമ്മ സേവ്യര്, സാബു കാലായില്, സിനി ഇയ്യാലില്, വില്സി ഇയ്യാലില്, റീന രാജേഷ്, ലിഡിയ ജോര്ജ് എന്നിവര് നേതൃത്വം നല്കി.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്