ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ട്രാക്ടര്‍ നിയന്ത്രണം  വിട്ട് മറിഞ്ഞ്  ഡ്രൈവര്‍ മരിച്ചു

കൊണ്ടോട്ടി:ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവായ െ്രെഡവര്‍ മരിച്ചു.പുളിക്കല്‍ അരൂര്‍ വള്ളിക്കാട് തോട്ടുമുക്കത്ത് മുഹമ്മദിന്റെ മകന്‍ മുനീര്‍ (27) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ഐക്കരപ്പടി കാക്കഞ്ചേരി റോഡില്‍ പുല്‍പറമ്പിനു സമീപം വെണ്ണായൂരിലാണ് അപകടം നടന്നത്.
പള്ളിക്കല്‍ ബസാറില്‍ നിന്നും ഐക്കരപ്പടിയിലേക്കു പോകുമ്പോള്‍ റോഡിലെ ഇറക്കത്തില്‍ വെച്ചു ട്രാക്ടര്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ട്രാക്ടറിനടിയില്‍പ്പെട്ട മുനീറിനെ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനത്തിയവര്‍ പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി മുനീര്‍ മരണപ്പെട്ടു.
ഉമ്മ:അസ്മാബി.
ഭാര്യ :സൈബീന.
സഹോദരങ്ങള്‍: മുബീര്‍, മുബീന, അജ്മല്‍

Sharing is caring!