പാസ്പോര്ട് ഓഫീസ് ധൃതിപിടിച്ച് അടച്ച്പൂട്ടാന്‍ നടത്തിയ നീക്കം പരിശോധിക്കണമെന്ന്
മലപ്പുറം: വിദേശകാര്യവകുപ്പ് മന്ത്രി പോലും ഒപ്പ് വയ്ക്കാതെ ധൃതി പിടിച്ച് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് അടച്ച് പൂട്ടാന്‍ നീക്കം നടത്തിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. മലബാര്‍ മേഖലയോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണിത് കാണിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര് ആശ്രയിക്കുന്ന മലപ്പുറം പാസ്പോര്‍ട്ട് അടച്ച് പൂട്ടുന്നത് ന്യായീകരിക്കാനാവില്ല. അടച്ച് പൂട്ടലിന് പിന്നിലുള്ള താത്പര്യം പരിശോധിക്കണമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി സുഷമ സ്വരാജിന് കത്തയക്കുമെന്നും ഷൗക്കത്ത് പറഞ്ഞു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]