തീരദേശത്തെ സി.പി.എം അക്രമണത്തിനെതിരെ യൂത്ത് ലീഗിന്റെ തീരദേശ റാലി ഒമ്പതിന്

മലപ്പുറം: ജില്ലയിലെ തീരദേശങ്ങളില്‍ സി പി എം തുടരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഒന്‍പതിന് തീരദേശ റാലി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ
സമ്മേളനത്തില്‍ അറിയിച്ചു. തീരദേശത്ത് അശാന്തി വിതയ്ക്കരുതെന്ന
മുദ്രാവാക്യവുമായുള്ള റാലി വൈകിട്ട് മൂന്നിന് തിരൂര്‍ സ്‌റ്റേഡിയം
പരിസരത്തു നിന്നാരംഭിക്കും. വൈകിട്ട് 6.30ന് താനൂര്‍ ജംഗ്ഷനില്‍
സമാപിക്കും. സമാപന സമ്മേളനം പി കെ കുഞ്ഞാലിക്കുട്ടി എം പി ഉദ്ഘാടനം
ചെയ്യും. ലീഗ്, യൂത്ത് ലീഗ് നേതാക്കളായ പി വി അബ്ദുല്‍ വഹാബ് എം പി, ഇ ടി
മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ്, അബ്ദുസമദ് സമദാനി, അഡ്വ. യു എ
ലത്തീഫ്, ലീഗ് എം എല്‍ എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നബിദിന
റാലിക്ക് നേരെ സി പി എം നടത്തിയ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 25
പേര്‍ക്ക് പരുക്കേറ്റിരുന്നു. അക്രമത്തിലേക്ക് ഇളക്കിവിടുന്ന
പ്രസംഗങ്ങളാണ് താനൂര്‍ സി പി എം ഏരിയ സെക്രട്ടറിയുള്‍പ്പെടെയുള്ള
നേതാക്കള്‍ നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. ആയുധംതാഴെ വെക്കാന്‍ അണികളോട്
നേതൃത്വം ആഹ്വാനം ചെയ്യണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത
അന്‍വര്‍ മുള്ളമ്പാറ, കെ ടി അഷ്‌റഫ്, ഷരീഫ് കുറ്റൂര്‍, വി കെ എം ഷാഫി
എന്നിവര്‍ പറഞ്ഞു.
RECENT NEWS

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ എന്തീന് മകന് ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്