താനൂരിലെ ലീഗ് നേതാവ് സി.പി.എമ്മില്‍ ചേര്‍ന്നു

താനൂര്‍: കെഎംസിസിയുടെ മുന്‍ ജില്ലാ പ്രസിഡന്റും, മുസ്ലിം ലീഗ് താനൂര്‍ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന റസാഖ് ആദൃശ്ശേരി ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
മുസ്ലിം ലീഗിന്റെ നയങ്ങളുടെ വ്യതിചലനങ്ങളില്‍ പ്രതിഷേധിച്ചാണ് ലീഗ് വിട്ടതെന്ന് റസാഖ് പറഞ്ഞു.
വൈലത്തൂരില്‍ നടന്ന പ്രവാസി സംഗമത്തിന്റെ വേദിയില്‍ വച്ച് വി അബ്ദുറഹിമാന് എംഎല്‍എ രക്ത ഹാരമണിയിച്ച് സ്വീകരിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി ഇ ജയന് ചെങ്കൊടി കൈമാറി. പൊന്മുണ്ടം ലോക്കല്‍ സെക്രട്ടറി കെ കെ വേലായുധന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പൊന്‍കാസ് ബീരാന് കുട്ടി, അജിത് കാവനാട് എന്നിവര്‍ സംസാരിച്ചു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.