മാരുതി ബെന്‍സാക്കി; അധികൃതര്‍ പിടിച്ചപ്പോള്‍ വീണ്ടും മാരുതി

മാരുതി ബെന്‍സാക്കി; അധികൃതര്‍ പിടിച്ചപ്പോള്‍ വീണ്ടും മാരുതി

തിരൂര്‍: ലക്ഷങ്ങള്‍ മുടക്കി മാരുതി കാര്‍ ബെന്‍സാക്കി മാറ്റിയ ഉടമ കുടുങ്ങി. തിരൂര്‍ തൂവക്കാട് സ്വദേശിയാണ് മാരുതികാറിനെ ബെന്‍സാക്കി പുലിവാല് പിടിച്ചത്. ഒടുവില്‍ കാര്‍ പഴയ രീതിയിലാക്കിയെങ്കിലും അധികൃതര്‍ കേസെടുത്തു. ടയര്‍, മുന്‍വശം, വാഹനത്തിന്റെ ഘടന എന്നിവ തിരിച്ചറിയാനാകത്ത വിധം ബെന്‍സിന്റെ രൂപത്തിലേക്ക് മാറ്റിയത്. കാര്‍ രൂപമാറ്റം വരുത്തിയതായി ട്രാന്‍സ്‌പോര്‍ട് കമ്മീഷനര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കമ്മീഷനര്‍ പരാതി മലപ്പുറം ആര്‍.ടി ഓഫീസിലേക്ക് നല്‍കി.

സംഭവത്തില്‍ തിരൂര്‍ മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെടക്ടര്‍ കെ അനസ് മുഹമ്മദ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ഉടമര്‍ കാര്‍ മഞ്ചേരിയിലെ കച്ചവടക്കാര്‍ കൈമാറിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായത്തെടെ കാര്‍ കസ്റ്റഡിയിലെടുത്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കാന്‍ ഉടമക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തിരൂര്‍ ജോയന്റ് ആര്‍ടിഒ സി യു മൂജീബാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് വാഹന ഉടമ കാര്‍ ഹാജരാക്കാന്‍ 15 ദിവസം സമയം ആവശ്യപ്പെടുകയും കാര്‍ പഴയ രൂപത്തിലാക്കി നല്‍കുകയുമായിരുന്നു. രൂപം മാറ്റാനായി ഉപയോഗിച്ച ഉപകരണങ്ങളും അധികൃതര്‍ക്ക് കൈമാറി.

Sharing is caring!