ഉണ്യാല്‍ നബിദിന റാലി അക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഉണ്യാല്‍ നബിദിന റാലി അക്രമണക്കേസില്‍ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: ഉണ്യാല്‍ നബിദിന ഘോഷയാത്രക്കു നേരെ അക്രമം നടത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഉണ്യാല്‍ കൊടിയന്റെ പുരക്കല്‍ സത്താറാ(29)ണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ
പെരിന്തല്‍മണ്ണയില്‍ വെച്ചാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഉണ്യാല്‍ മിസ്ബാഹുല്‍ ഹുദാ മദ്രസയിലെ വിദ്യാര്‍ഥികള്‍ നടത്തിയ നബിദിനഘോഷയാത്രക്കു നേരെ അക്രമമുണമുണ്ടായത്. 19 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.

Sharing is caring!