മങ്കടയില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു, നാലുപേര്‍ക്കു പരുക്ക്

മങ്കടയില്‍ കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു, നാലുപേര്‍ക്കു പരുക്ക്

മലപ്പുറം: കാര്‍ മരത്തിലിടിച്ചു അഞ്ചംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. മറ്റുള്ളവര്‍ക്കു ഗുരുതര പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.45നു മങ്കട പെട്രോള്‍ പന്പിനു സമീപത്തുള്ള മരത്തില്‍ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്നു മഞ്ചേരിയിലേക്കു വരികയായിരുന്ന മഞ്ചേരി സ്വദേശികള്‍ സഞ്ചരിച്ച മാരുതി ഷിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്‍സീറ്റിലുണ്ടായിരുന്ന ആമയൂര്‍ നൊട്ടം വീട്ടിലെ സിറാജ് (26)ആണ് മരിച്ചത്. െ്രെഡവര്‍ അടക്കം നാലുപേരെ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മങ്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Sharing is caring!