മലപ്പുറത്തെ പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍

മലപ്പുറത്തെ പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍

മലപ്പുറം: എയ്ഡ്‌സ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി മലപ്പുറത്ത് ഫ്‌ലാഷ് മോബ് നടത്തിയ പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീ പ്രചാരണവും അപകീര്‍ത്തി പരാമര്‍ശവും നടത്തിയവര്‍ക്കെതിരെയാണ് കേസ്. കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സൈബര്‍ സെല്ലിന് ചെയര്‍പേഴ്‌സന്‍ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി.

പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന രീതിയില്‍ നടന്ന പ്രചരണം കേരളത്തിന് അപമാനകരമാണെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ചട്ടിപ്പറമ്പ് എജുകയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ അപമാനിച്ച് നിരവധി പോസ്റ്റുകളും കമന്റുകളും വന്നിരിന്നു. ഇതിനെതിരെയാണ് വനിതാ കമ്മീഷന്റെ നടപടി വന്നത്.

Sharing is caring!