കൃഷിയിടത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നു
പെരിന്തല്‍മണ്ണ: കൃഷിയിടത്തിലേക്കും സമീപത്തെ തോട്ടിലേക്കും കക്കൂസ് മാലിന്ന്യം തള്ളിയതായി പരാതി. ആനമങ്ങാട് പള്ളിപ്പടി പ്രദേശത്തെ പാടശേഖരത്തിലും സമീപത്തെ തോട്ടിലുമാണ് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നത് .കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന തോട്ടിലെ വെള്ളമാണ് ഇതുമൂലം മലിനമായത്. ഇതിനു മുമ്പുംപലതവണ ഈ പ്രവണത ആവര്‍ത്തിച്ചപ്പോള്‍ അധികൃതരെ അറിയിച്ചിട്ടും ഒരു പരിഹാരം ഇതുവരെ കണ്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.രാത്രിയുടെ മറവിലാണ് പ്രദേശത്ത് സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നത്.ഇപ്പോ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഉടമസ്ഥര്‍ പറയുന്നു.ഇതിന് രിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികള്‍ അറിയിച്ചു അഷ്റഫ് ശീലത്ത് അധ്യക്ഷത വഹിച്ചു.കെ. മണി,കെ.ടി .ആലി, സി. കെ.മാനു. എന്നിവര്‍ പ്രസംഗിച്ചു
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]