ബീവറെജ് മദ്യശാലയുടെ ചുമര്‍ തുരന്ന് മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റില്‍

പൊന്നാനി: ചമ്രവട്ടം ജംഗ്ഷനിലെ ബീവറെജ് മദ്യശാലയുടെ ചുമര്‍ തുരന്ന് മദ്യം മോഷ്ടിച്ചകേസിലെ പ്രതി രണ്ട് വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍. പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സ്വദേശി കൂട്ടുങ്ങല്‍വീട്ടില്‍ ഷിബിന്‍ലാല്‍ (27) വയസ്സിനെയാണ് എസ്.ഐ കെ.നൗഫല്‍ അറസ്റ്റ് ചെയ്തത്. 2015 ല്‍ ചമ്രവട്ടം ജംഗ്ഷനിലെ ബീവ്റെജ് മദ്യശാലയുടെ പിന്‍വശത്തെ ചുമര്‍ തുരന്നാണ് ഷിബിന്‍ലാല്‍ മദ്യകുപ്പികള്‍ മോഷ്ടിച്ചത്. നേരത്തെ ഇവിടെ ചുമര്‍തുരന്ന് ലക്ഷക്കണക്കിന് രൂപയുടെ മദ്യം വേറെ ആരോ മോഷ്ടിച്ചിരുന്നു. ഈ ദ്വാരം പിന്നീട് ബീവ്റെജ് അധികൃതര്‍ അടക്കുകയും ചെയ്തു. ഈ അടച്ച ദ്വാരം കമ്പിപ്പാരയിട്ട് തുരന്നാണ് ഷിബിന്‍ലാല്‍ മദ്യം മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ബൈക്കിലെത്തി പലതവണകളിലായി പതിനാല് സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കാഞ്ഞിരമുക്ക് സ്വദേശി റിബിന്‍രാജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ സുഹൃത്താണ് മദ്യം മോഷ്ടിച്ച ഷിബിന്‍ലാല്‍. മാല പിടിച്ചുപറിക്കുന്നതില്‍ ഷിബിന്‍ലാലിന് പങ്കുണ്ടെന്ന് സംശയിച്ച് പോലീസ് പിടികൂടിയപ്പോഴാണ് ബീവ്റെജിലെ മദ്യം മോഷ്ടിച്ചകഥ ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
RECENT NEWS

താന്‍ നല്കിയ വാഗ്ദാനങ്ങള്‍ പൂര്ത്തീകരണത്തിലേക്കെന്ന് മന്ത്രി ഡോ. കെ.ടി ജലീല്‍
മലപ്പുറം: തവനൂര്‍ മണ്ഡലത്തിന്റെ എം.എല്‍.എ എന്ന നിലയില്‍ ഏറ്റെടുത്ത മുഴുവന്‍ പ്രവര്‍ത്തികളും പൂര്‍ത്തീകരണത്തിന്റെ പാതയിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. പെരുന്തല്ലൂര്‍ കുരിക്കള്‍പ്പടി പടിത്തുരുത്തി റോഡിന്റെ ഉദ്ഘാടനം [...]