വേങ്ങരയില്‍ ചെലവഴിച്ച് നിര്‍മിച്ച ഇടോയ്ലറ്റ് നോക്ക്കുത്തി

വേങ്ങര: വേങ്ങര ബസ്റ്റാന്റില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച ഇ-ടോയ്ലറ്റ് നോക്കുകുത്തിയായി. 2013-14 വര്‍ഷത്തില്‍ തനത് ഫണ്ടുപയോഗിച്ചാണ് ടോയ് ലറ്റ് സ്ഥാപിച്ചത്. നേരത്തേ ബസ്റ്റാന്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് ഇ-ടോയ്ലറ്റ് സ്ഥാപിച്ചിരുന്നത്. ജില്ലയില്‍ തന്നെ ആദ്യ ഘട്ടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇ-ടോയ്ലറ്റുകളില് ഒന്നായിരുന്നു ഇത്. ഒരു രൂപയുടെ നാണയം നിക്ഷേപിച്ചാല്‍ വാതില്‍ തറക്കുന്ന വിധമായിരുന്നു ഇത് സംവിധാനിച്ചിരുന്നത്. ആള് അകത്തു കയറിയാല്‍ ചുവപ്പ് വെളിച്ചം തെളിയും. ടോയ് ലറ്റ് സ്വയം വൃത്തിയാക്കുന്ന സംവിധാനവും ഉണ്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ടോയ്ലറ്റിലേക്ക് വെള്ളമെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഇതോടെ നാണയമിട്ടാല്‍ പച്ച ലൈറ്റ് കതാത്ത അവസ്ഥയുമായി. അഞ്ചു വര്‍ഷത്തെ അറ്റകുറ്റപ്പണി നടത്തുന്നതിനടക്കം വാറണ്ടിയുള്ള ടോയ്ലറ്റ് നന്നാക്കിക്കുന്നതിന് ഇതുവരെ അധികൃതര്‍ തയ്യാറായിട്ടുമില്ല. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച യന്ത്രം ആറു മാസം പോലും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നും ഗ്രാമീണ മേഖലയില്‍ ഇത്തരം യന്ത്രം സ്ഥാപിച്ചത് കമ്മിഷന് തട്ടിയെടുക്കാന്‍ വേണ്ടി മാത്രമാണെന്നും ബസ്റ്റാന്റിലെ ഒരു വിഭാഗം കച്ചവടക്കാരും നാട്ടുകാരും പറയുന്നു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]