കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

കോട്ടയ്ക്കല്‍ ആലിക്കല്‍ ജുമാമസ്ജിദില്‍  സഹോദരങ്ങളെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം

മലപ്പുറം: കോട്ടയ്ക്കല്‍ കുറ്റിപ്പുറം ആലിക്കല്‍ ജുമാമസ്ജിദില്‍ സഹോദരങ്ങളെ കൊലപ്പെടുത്തിയ 10 പ്രതികള്‍ക്ക് ജീവപര്യന്തം തടവിനും 71,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു.

കോട്ടക്കല്‍ കുറ്റിപ്പുറം പുളിക്കല്‍ മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദു(45), അബൂബക്കര്‍(50) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റിപ്പുറം അമരിയില്‍ അബുസൂഫിയാന്‍, പള്ളിപ്പുറം യൂസുഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, പള്ളിപ്പുറം ഇബ്രാഹിംകുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാന്‍, തയ്യില്‍ സൈതലവി, പള്ളിപ്പുറം അബ്ദു ഹാജി, തയ്യില്‍ മൊയ്തീന്‍കുട്ടി, പള്ളിപ്പുറം അബ്ദുര്‍ റഷീദ്, അമരിയില്‍ ബീരാന്‍ എന്നിവരെയാണ് ജഡ്ജി എം എ നാരായണന്‍ ശിക്ഷിച്ചത്.

കൊലപാതകത്തിന് 302ാം വകുപ്പനുസരിച്ച് ജീവപര്യന്തം തടവും 50,000 രൂപ പിഴയും, വധശ്രമത്തിന് 307 വകുപ്പു പ്രകാരം അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും, 326, 324, 341 വകുപ്പുകളനുസരിച്ച് തടഞ്ഞുവെക്കല്‍, ഗുരുതരമായി പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്നു വര്‍ഷം തടവും 5,000 രൂപ പിഴയും, ഒരു വര്‍ഷം തടവും 3,000 രൂപ പിഴയും, ഒരുമാസം തടവും വിധിച്ചു. 143, 147, 148 വകുപ്പുകള്‍പ്രകാരം മൂന്നു മാസം വീതം തടവനുഭവിക്കാനും 1,000 രൂപ വീതം പിഴയൊടുക്കാനും വിധിയില്‍ പറയുന്നു.

Sharing is caring!