പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകരുടെ 3 ഓട്ടോറിക്ഷയും 2 ബൈക്കും ലീഗ് പ്രവര്‍ത്തകര്‍ കത്തിച്ചു

പറവണ്ണയില്‍ സി.പി.എം  പ്രവര്‍ത്തകരുടെ  3 ഓട്ടോറിക്ഷയും 2 ബൈക്കും ലീഗ്  പ്രവര്‍ത്തകര്‍ കത്തിച്ചു

തിരൂര്‍: സി.പി.എം പ്രവര്‍ത്തകരുടെ മൂന്ന് ഓട്ടോറിക്ഷകകളും രണ്ട് ബൈക്കുകളും മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കത്തിച്ചതായി പരാതി.

പറവണ്ണയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. സി.പി.എം പ്രവര്‍ത്തകരായ താ യുമ്മാന്റെ പുരക്കല്‍ അനസ്, ബാടാനാത്ത് അബ്ബാസ്, ഹാരിസ് മൗലവി എന്നിവരുടെ ഓട്ടോറിക്ഷകളും പൂക്കോട്ടില്‍ ഷാഫി, തിത്തീന്റെ പുരക്കല്‍ ഷാജഹാന്‍ എന്നിവരുടെ ബൈക്കുകളുമാണ് കത്തിച്ചത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തീവെപ്പു സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ പറവണ്ണയില്‍ റോഡ് ഉപരോധിച്ചു. ഉണ്യാലിലെ നബിദിന റാലി അക്രമത്തില്‍ പ്രതിഷേധിച്ചാണു ലീഗ് പ്രവര്‍ത്തകരുടെ അക്രമമെന്നാണു ആരോപണം ഉയരുന്നത്.

Sharing is caring!