മങ്കടയില് നിന്നും നെടുമ്പാശേരിലേക്ക് പുറപ്പെട്ട ‘കള്ള ടാക്സികളെ കുടുക്കി ടാക്സി ഡ്രൈവര്മാര് പതിയിരുന്ന് പിടികൂടി ആര്.ടി.ഒക്ക് കൈമാറി

മങ്കടയില് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പത്ത് യാത്രക്കാരുമായി ഓട്ടം പോവുകയായിരുന്ന സ്വകാര്യ വാഹനത്തെ അങ്ങാടിപ്പുറത്തേയും, മങ്കടയിലേയും ടാക്സി ഡ്രൈവര്മാര് പതിയിരുന്ന് പിടികൂടി ആര്.ടി.ഒ ഓഫീസര്മാര്ക്ക് കൈമാറി, ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. മാസങ്ങളായി തുടര്ച്ചയായി ഓട്ടം പോയിരുന്ന ഈ വാഹനത്തിനെതിരെ മങ്കടയിലെ ഡ്രൈവര്മാര് രണ്ട് തവണ എം.വി.ഐക്ക് പരാതി നല്കിയിരുന്നതായും പറയുന്നു. ഇന്നലെ വീണ്ടും ഇതേ വണ്ടി ഓട്ടം പോകുന്നതായി അറിഞ്ഞ മങ്കടയിലെ ഡ്രൈവര്മാര് അങ്ങാടിപ്പുറത്തെ ടാക്സി സ്റ്റാന്ഡില് വിവരം അറിയിക്കുകയും അങ്ങാടിപ്പുറത്തെ ടാക്സി തൊഴിലാളികള് എം.വി.ഐയെ വിവരമറിയിക്കുകയും തുടര്ന്ന് മോട്ടര്വെഹിക്കിള് ഇന്സ്പെക്ടര്മാര് അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തിന്റെ മുന്വശത്ത് വെച്ച് വാഹനം പിടികൂടുകയായിരുന്നു. യഥാസമയം ടാക്സും, ഇന്ഷൂറന്സും അടച്ച് തങ്ങളുടെ കുടുംബം പോറ്റാനായി ലോണായി വാഹനങ്ങള് എടുത്ത് ഓട്ടം കിട്ടാതെ കടക്കെണിയില് ആയ തങ്ങളുടെ വയറ്റത്തടിക്കുന്ന വ്യാജ ടാക്സികള്ക്കെതിരെ കര്ശന നടപടികള് സ്വീകരിക്കണമെന്ന് ടാക്സി തൊഴിലാളികള് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. മതിയായ ഇന്ഷുറന്സോ, രേഖകളോ ഇല്ലാത്ത ഇത്തരം വാഹനങ്ങള് അല്പം ധനലാഭം പ്രതീക്ഷിച്ച് ഓട്ടം വിളിക്കുന്നവര് വളരെ ശ്രദ്ധിക്കണമെന്നും ഡ്രൈവര്മാര് മുന്നറിയിപ്പ് നല്കുന്നു
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.