വാഹനം മോഷ്ടിച്ചു പോകുന്നതിനിടെ അപകടത്തില്‍ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പൊന്നാനി:മോഷ്ടിച്ച വാഹനവുമായി കടന്നു കളയുന്നതിനിടെ അപകടം വിതച്ച മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി.തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ പൊലീസിലേല്‍പ്പിച്ചു –
ഉച്ചയോടെ പൊന്നാനി- കുറ്റിപ്പുറം ദേശീയ പാതയിലാണ് അപകടമുണ്ടായത്. എറണാംകുളം കാലടിയില്‍ നിന്നും മോഷ്ടിച്ച ലോറിയില്‍ പോവുകയായിരുന്ന തമിഴ് നാട് സ്വദേശിയായ ഡ്രൈവര്‍ ചമ്രവട്ടം ജംഗ്ഷനിലെ സിന്നലില് വെച്ച് ഓട്ടോറിക്ഷയിലിടിച്ചു. ഓട്ടോയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നിട്ടും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ലോറിയെ പിന്തുടര്ന്നു. അമിതവേഗതയില്‍ പോവുന്നതിനിടെ പൊന്നാനി – കുറ്റിപ്പുറം ദേശീയ പാതയില്‍ വെച്ച് ലോറി എതിരെ വന്ന ഗുഡ്സ് ലോറിയിലിടിക്കുകയും, ഗുഡ്സ് ലോറി റോഡരികിലെ താഴ്ചയിലേക്ക് മറിയുകയും ചെയ്തു.ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ പോസ്റ്റില്‍ ഇടിച്ചു നിന്നു.ഇതോടെ ഓടിക്കൂടിയ നാട്ടുകാരാണ് ലോറി ഡ്രൈവറായ മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. കാലടിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ച് ലോറികള്‍ മോഷണം പോയിരുന്നു. ഇതേത്തുടര്‍ന്ന് കാലടി പൊലീസ് പൊന്നാനിയിലെത്തി മോഷ്ടാവിനെ ചോദ്യം ചെയ്തു. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന സംശയത്തിലാണ് പൊലീസ്.വിശദമായി ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവൂ എന്ന് പൊന്നാനി സി.ഐ.സണ്ണി ചാക്കോ പറഞ്ഞു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]