കുഞ്ഞാലിക്കുട്ടിയുടെ ജനസസമ്പര്‍ക്ക പരിപാടി ജനസഭ ശനിയാഴ്ച മേലാറ്റൂരില്‍ തുടക്കം

കുഞ്ഞാലിക്കുട്ടിയുടെ  ജനസസമ്പര്‍ക്ക പരിപാടി  ജനസഭ ശനിയാഴ്ച മേലാറ്റൂരില്‍ തുടക്കം

മലപ്പുറം: പാര്‍ലമെന്റ് നിയോജക മണ്ഡലം എം.പി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജനസമ്പര്‍ക്ക പരിപാടി ജനസഭക്ക് ഡിസംബര്‍ ഒമ്പതിന് വൈകീട്ട് 3.30 മുതല്‍ മേലാറ്റൂര്‍ ആര്‍.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമാവും. പൊതുജനങ്ങളുമായി എം.പി നേരിട്ട് സംവദിക്കും.
മഞ്ഞളാം അലി എം.എല്‍.എ. ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികളും വിവിധ വകുപ്പ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

Sharing is caring!