ലീഗ് വിട്ട് സി.പി.എമ്മിലെത്തിയ യുവാവിനെ ലീഗുകാര്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അക്രമിച്ചുവെന്ന്

താനൂര്‍: ലീഗ് വിട്ട് സിപിഐ എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ വിദ്വേഷം ലീഗ് ക്രിമിനലുകള്‍ യുവാവിനെ മര്‍ദ്ദിച്ചവശനാക്കിയതായി പരാതി. താനൂര്‍ തീരദേശത്തു നിന്നും ഒന്നര വര്‍ഷം മുമ്പ് ലീഗ് വിട്ട കോയാലിന്റെ പുരയ്ക്കല്‍ നാസറിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ലീഗ് അക്രമികളായ പള്ളിമാന്റെ പുരക്കല്‍ ഫാറൂഖ്, മുഫീര്‍, ഫാളില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് സി.പി.എം ആരോപിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6ന് താനൂര്‍ പിഎം ട്രാവല്സില് നില്‍ക്കുന്നതിനിടെയാണ് അക്രമം നടന്നത്. കടയില്‍ നിന്നും വലിച്ചിഴച്ച് പുറത്തിടുകയും, ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയുമായിരുന്നു. തലയ്ക്ക് നേരെ വന്ന അടി കൈകൊണ്ട് തടഞ്ഞതു കാരണം കൈയ്ക്ക് പരിക്കേറ്റു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
കുറച്ചു ദിവസങ്ങളായി ലീഗ് പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായും, മാത്രമല്ല മുമ്പ് രണ്ടു തവണ ആക്രമണം നടത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നതായും നാസര്‍ പറഞ്ഞു. നാസറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]