ബൈക്ക് കല്ലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു

കൊണ്ടോട്ടി: നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു യുവാവ് മരണപ്പെട്ടു. ഞായറാഴ്ച രാത്രി വാഴയൂര്‍, പെരിങ്ങാവ്‌റോഡിലാണ്അപകടം. വാഴക്കാട്,ഊര്‍ക്കടവ് അരീക്കുഴിയില്‍ ഹുസൈന്റെ മകന്‍ ജമാല്‍ (വിക്ടറി ജമാല്‍ (37) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ഊര്‍ക്കടവ ്ഭാഗത്തുനിന്ന് പെരിങ്ങാവിലേക്ക് സഞ്ചരിച്ച ബൈക്ക് കല്ലില്‍തട്ടിമറിയുകയായിരുന്നു. തെറിച്ചുവീണ് സാരമായി പരിക്കേറ്റ ജമാലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്? ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംരക്ഷപ്പെടുത്താനായില്ല. ഊര്‍ക്കടവില്‍, വിക്ടറി എന്റര്‍പ്രൈസസ് എന്നസ്ഥാപനം നടത്തുകയായിരുന്നു.വിക്ടറി ഫുട്ബാള്‍ ക്ലബ് സ്ഥാപകനായ ജമാല്‍ഫുട്ബാള്‍സംഘാടകനായിരുന്നു
മാതാവ്:ഫാത്തിമ ഭാര്യ:നൗഫിയമക്കള്‍:ജസ്‌ന ഷെറിന്‍, ജനീഷ ഷെറിന്‍, ജിന്‍ഷാദ് റഹ്മാന്‍
സഹോദരങ്ങള്‍:അബ്?ദുല്‍ നാസര്‍,സീനത്ത്,ശിഹാബുദ്ദീന്‍,അബ്ദുല്‍ മുനീര്‍,മുഹമ്മദ്? കോയ(സൗദി),അബ്ദുല്‍ ഖാദര്‍.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]