ഉണ്യാലില്‍ നബിദിന റാലിയെ അക്രമിച്ച പ്രതികളെ ഉടന്‍ പിടികൂടണം: മുസ്ലിംലീഗ്

മലപ്പുറം: താനൂര്‍ ഉണ്യാലില്‍ നബിദിന റാലിക്ക് നേരെയും തുടര്‍ന്ന് തീരദേശത്തെ പറവണ്ണ അടക്കമുള്ള മറ്റു സ്ഥലങ്ങളിലും അഴിഞ്ഞാട്ടം നടത്തിയ സി.പി.എം ഗുണ്ടാ സംഘത്തെ ഉടന്‍ പിടികൂടണമെന്ന് ജില്ലാ മുസ്്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. രാഷട്രീയ വൈര്യം തീര്‍ക്കുന്നതിന് മതപരമായ ചടങ്ങുകളെ അലങ്കോലമാക്കുകയും മദ്റസാവിദ്യാര്ഥികളെയും രക്ഷിതാക്കളെയും അക്രമിക്കുകയും ചെയ്യുന്ന സംഭവം ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിനെതിരെയുള്ള സി.പി.എമ്മിന്റെ മനസ്സിലിരിപ്പാണ് ഇതുവഴി പുറത്ത് വന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ പ്രകാരവും സ്ഥിരം കുറ്റവാളികളായ പ്രതികള്‍ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാമുള്ള വകുപ്പുകളും ചേര്‍ത്ത് കേസെടുക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഓഖി ചുഴലിക്കാറ്റിന്റെ ഭാഗമായി നാശനഷ്ടങ്ങള്‍ സംഭവിച്ച മത്സ്യ തൊഴിലാളികള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും പൊന്നാനിയില്‍ നിലംപൊത്തിയ ലൈറ്റ് ഹൗസ് വളരെ പെട്ടന്ന് പുനസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറര്‍ കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എം.കെ. ബാവ, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്, നൗഷാദ് മണ്ണിശ്ശേരി, പാലോളി മുഹമ്മദലി, പി. സൈതലവി മാസ്റ്റര്‍, വി. മുസ്തഫ, സി.എച്ച്. ഇഖ്ബാല്‍, വെട്ടം ആലിക്കോയ, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. എന്‍.സി. ഫൈസല്‍ കെ. കുഞ്ഞിമരക്കാര്‍, എം.എം. കുട്ടിമൗലവി, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സയ്യിദ് അഹമ്മദ് ബാഫഖി തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, അഷ്റഫ് മാടാന്‍, കെ.എന്‍. മുത്തുക്കോയ തങ്ങള്‍, എം.പി. അഷ്റഫ്, കെ. കുഞ്ഞാപ്പുഹാജി, ഡോ. വി.പി. അബ്ദുല്‍ഹമീദ്, ബക്കര്‍ ചെര്‍ണ്ണൂര്‍, അഡ്വ. എസ്. അബ്ദുല്‍സലാം, ടി.ടി. കോയാമു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]