ഫ്ളാഷ് മൊബില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കെതിരെ സദാചാര വാദികള്‍
മലപ്പുറം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ് നടത്തിയ പരിപാടിയില്‍ പങ്കാളികളായ വിദ്യാര്‍ഥിനികള്‍ക്കെതിരെ സദാചാര വാദികള്‍. മലപ്പുറം നഗരത്തില്‍ നടന്ന പരിപാടിയില്‍ ഫ്ളാഷ് മൊബില്‍ പങ്കെടുത്ത സ്വകാര്യ കോളേജ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് സദാചാര വാദികള്‍ രംഗത്തെത്തിയത്.
വിദ്യാര്‍ഥിനികളെ പരിഹസിച്ചും ആക്ഷേപിച്ചും നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. മോഹന്‍ലാല്‍ അഭിനയിച്ച വെളിപാടിന്റെ പുസ്തകത്തിലെ ഹിറ്റ് ഗാനമായ ജിമിക്കി കമ്മലിന് ചുവട് വച്ച വിദ്യാര്‍ഥിനികള്‍ക്കാണ് സൈബര്‍ സദാചാര വാദികളുടെ ആക്ഷേപം നേരിടേണ്ടി വന്നത്. വിദ്യാര്‍ഥിനികളുടെ ഡാന്‍സ് വൈറലായതോടെ പലരും എതിര്‍പ്പമായി രംഗത്ത് വരികയായിരുന്നു. ആക്ഷേപിച്ചവരെ എതിര്‍ത്തും പെണ്‍കുട്ടികള്‍ക്ക് പിന്തുണയായും പലരും രംഗത്ത് എത്തിയട്ടുണ്ട്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]