യു.എ.ഇയുമായി സഹകരിക്കാവുന്ന മേഖലകള്‍ മുനവ്വറലി തങ്ങള്‍ യു.എ.ഇ മന്ത്രിയുമായി ചര്‍ച്ച നടത്തി
മലപ്പുറം: യു.എ.ഇ സഹിഷ്ണുത വകുപ്പ് മന്ത്രി ഷൈഖ് നഹ്യാന് മുബാറക് അല്‍ നഹ്യാനുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന സാംസ്കാരിക ബന്ധങ്ങളെ ക്കുറിച്ചും സഹകരിക്കാവുന്ന മേഖലകളെ ക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ച ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ക്കും യു.എ.ഇ ഭരണകൂടത്തിനും അതിലൂടെയുണ്ടായ സാംസ്കാരിക കൈമാറ്റത്തിനും കേരളത്തിന്റെയും മുസ്ലിം ലീഗ് പാര്‍ട്ടിയുടെയും പ്രത്യേക നന്ദിയും കടപ്പാടും അദ്ദേഹം അറിയിച്ചു.
മുപ്പത്തി ആറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് 2017 ന്റെ ഭാഗമായി ഇംഗ്ലീഷ്, അറബിക്, മലയാളം എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറക്കിയ ഗ്രന്ഥങ്ങള്‍ മുനവ്വറലി തങ്ങള്‍ മന്ത്രിക്ക് സമര്‍പ്പിച്ചു. അറബ് സമൂഹത്തിന് സയ്യിദ് ശിഹാബിനെ കുറിച്ച് അടുത്തറിയുവാന്‍ ഈ ഗ്രന്ഥങ്ങള്‍ ഉപകാരപ്രദമായിരിക്കുമെന്ന് ശൈഖ് നഹിയാന്‍ മുബാറക്ക് പറഞ്ഞു.
കേരളവും കൊടപ്പനക്കല്‍ തറവാടും സന്ദര്‍ശിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടപ്പിച്ചു. ഊഷ്മളമായ വരവേല്പാണ് അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ തങ്ങള്‍ക്ക് ലഭിച്ചത്. സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ് ചെയര്മാന് പി.കെ.അന്‍വര്‍ നഹ, പി.വി.ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]