ഉണ്യാല്‍ നബിദിന റാലി അക്രമണക്കേസില്‍ 12പേര്‍ക്കെതിരെ കേസെടുത്തു

ഉണ്യാല്‍ നബിദിന റാലി അക്രമണക്കേസില്‍ 12പേര്‍ക്കെതിരെ  കേസെടുത്തു

മലപ്പുറം: ഉണ്യാലില്‍ നബിദിന റാലിക്ക് നേരെയുണ്ടായ അക്രമക്കേസില്‍ 12പേര്‍ക്കെതിരെ താനൂര്‍ പോലീസ് കേസ്‌രജിസ്റ്റര്‍ചെയ്തു. അക്രമത്തിനു നേതൃത്വം നല്‍കിയ ഏഴൂപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെയുമാണു കേസ് രജിസ്റ്റര്‍ ചെയ്തത്.

അക്രമത്തില്‍ പ്രതിഷേധിച്ചു യു.ഡി. എഫ്. താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നിയോജക മണ്ഡലത്തില്‍ പൂര്‍ണ്ണം. പൊതുവെ സമാധാന പരമായിരുന്നു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയായിരുന്നു ഹര്‍ത്താല്‍.

നബിദിന റാലി, ശബരിമല തീര്‍ഥാടകര്‍, താനൂരിലെ അമൃതമഠം പൊങ്കാല മഹോത്സവം എന്നിവയെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിരുന്നു. സിപിഎം ഭീകരാക്രമണത്തിനെതിരെയുള്ള പൊതുജനങ്ങളുടെ കനത്ത പ്രതിഷേധമായി ഹര്‍ത്താല്‍ മാറി. സാധാരണ ഗതിയില്‍ ഹര്‍ത്താലിനോട് സഹകരിക്കാത്ത പ്രദേശങ്ങളില്‍ വരെ കടകള്‍ അടഞ്ഞു കിടന്നു. വൈകി പ്രഖ്യാപിച്ച ഹര്‍ത്താ ലായിട്ടും വ്യാപാരികളും, പൊതുജനങ്ങളും, വാഹനങ്ങളും പൂര്‍ണ്ണമായും ഹര്‍ത്താലിനോട് സഹകരിച്ചു. ദീര്‍ഘദൂര വാഹനങ്ങളൊഴികെ മറ്റുള്ളവയൊന്നും നിരത്തിറങ്ങിയില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. നബിദിന റാലികളെയും താനൂരിലെ പൊങ്കാല മഹോത്സവത്തെയും ഹര്‍ത്താല്‍ ബാധിച്ചില്ല. ചില പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു.

അക്രമത്തില്‍ അക്രമത്തില്‍ 16 വിദ്യാര്‍ത്ഥികളടക്കം 22പേര്‍ക്കാണു പരുക്കേറ്റിരുന്നത്. അക്രമത്തില്‍ വെട്ടേറ്റ ആറുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.
മുസ്ലിം ലീഗ് പ്രവര്‍ത്തകരുംഉണ്ണിയാല്‍ പുതിയ കടപ്പുറം സ്വദേശികളുമായ കാക്കാന്റെ പുരക്കല്‍ സക്കറിയ (29) പുത്തന്‍പുരയില്‍ അഫ്‌സല്‍ (25) പള്ളി മാഞ്ഞാന്റെ പുരക്കല്‍ അര്‍ഷാദ് (20) പള്ളിമ്മാന്റ പുരക്കല്‍ സെയ്തു മോന്‍ (55) പുത്തന്‍പുരയില്‍ അന്‍സാര്‍ (20) പുത്തന്‍പുരയില്‍ അഫ് സാദ് (20) എന്നിവര്‍ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ പരുക്കേറ്റ ഇ കെ.വിഭാഗം സമസ്ത നടത്തുന്ന ഉണ്ണിയാല്‍ മിസ് ബാവുല്‍ ഹിദാഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ത്ഥികളായ ആദില്‍ഷാ(13)ഉനൈസ് (11) റില്‍ ഷാന്‍ (10) ഷിംഷാറുല്‍ ഹഖ് (14) ഷാഹിദ് (11) ഷെമീം (8) ആദില്‍ (12) ഫാരിസ് (13) ഫറാസ് (16) മുഹമ്മദ് ബിനാന്‍ (14) ഖാലിദ് (10) റംഷാദ് (12) അസ്ലം (10) ഇംഫാന്‍ (12) സജാദ് (12) അര്‍ഷിഫ് (8) എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sharing is caring!