അയ്യപ്പന്‍മാരോടൊപ്പം ഊണ് കഴിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

അയ്യപ്പന്‍മാരോടൊപ്പം ഊണ് കഴിച്ച് സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം: അയ്യപ്പന്‍മാരോടൊപ്പം ഊണും, കഞ്ഞിയും കുടിച്ച് സാദിഖലി ശിഹാബ് തങ്ങള്‍. മത സൗഹാര്‍ദത്തിന് പുതിയ മാനങ്ങള്‍ രചിക്കുന്ന പാണക്കാട് കുടുംബത്തില്‍ നിന്നുള്ള മറ്റൊരു മാതൃക കൂടി പുറത്തു വരികയാണ്.

വേങ്ങര തളി ക്ഷേത്രത്തിലായിരുന്നു സാദിഖലി തങ്ങള്‍ ആദ്യമെത്തിയത്. അമ്പലത്തിലെ വിശേഷങ്ങള്‍ ആരാഞ്ഞ തങ്ങള്‍ ഭക്തരോടും, അയ്യപ്പന്‍മാരോടുമൊപ്പം ഉച്ച ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. നാടിനടുത്തുള്ള അമ്പലത്തില്‍ സ്‌നേഹപൂര്‍വമായ സ്വീകരണമാണ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ അസ്ലു, ദാവൂദ് ചാക്കീരി എന്നിവരും തങ്ങളോടൊപ്പമുണ്ടായിരുന്നു.

പിന്നീട് കുറ്റിപ്പുറം മിനി പമ്പയിലെത്തിയ അദ്ദേഹം ഭക്ത ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള അരിയും വിതരണം ചെയ്തു. തുടര്‍ന്ന് അവിടെ നിന്ന് ഭക്തരോടൊപ്പം ഭക്ഷണം കഴിച്ച് മലപ്പുറത്തിന്റെ മഹനീയമായ മതേതര പാരമ്പര്യത്തിന്റെ മാറ്റു കൂട്ടി.

Sharing is caring!