നിലമ്പൂര്‍ പുഞ്ചക്കൊല്ലിയില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

നിലമ്പൂര്‍ പുഞ്ചക്കൊല്ലിയില്‍ മധ്യവയസ്‌കനെ കാട്ടാന ചവിട്ടിക്കൊന്നു

നിലമ്പൂര്‍: നിലമ്പൂര്‍ പുഞ്ചക്കൊല്ലിക്കാട്ടില്‍ കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ കാട്ടാന ചവിട്ടിക്കൊന്നു. കാട്ടില്‍ വിറക് ശേഖരിക്കുന്നതിനിടെ മധ്യവയസ്‌കന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
പൂവ്വത്തിപ്പൊയില്‍ ആക്കപ്പറമ്പില്‍ തമ്പലക്കോടന്‍ ഉണ്ണീന്‍ കുട്ടി (54)ആണ് കൊല്ലപ്പെട്ടത്. പുഞ്ചക്കൊല്ലി വനത്തിനുള്ളില്‍ കോളനിയിലേക്കുള്ള വഴിയില്‍ ഇന്നലെ രാവിലെ മൃതദേഹം കണ്ട കോളനിവാസികള്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോകുന്നതിനിടെ കാട്ടാനക്കു മുന്നിലകപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്. തലക്കും കാലിനു പരിക്കേറ്റിട്ടുണ്ട്. കാട്ടില്‍ നിന്നും വിറക് ശേഖരിച്ച് വില്പന നടത്തിയാണ് ഉണ്ണീന്‍കുട്ടി ജീവിക്കുന്നത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തോരക്കുന്ന് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഭാര്യ പരേതയായ റുഖിയ്യ.

Sharing is caring!