മഞ്ചേരിയില്‍ 2കോടിയുടെ നിരോധിത കറന്‍സി പിടികൂടി

മഞ്ചേരി: രണ്ടു കോടി രൂപയുടെ നിരോധിത കറന്‍സി നോട്ടുകളുമായി നാലംഗ സംഘം മഞ്ചേരിയില്‍ പിടിയില്‍.
ആയിരം രൂപയുടെ നോട്ടുകളാണ് സംഘത്തിന്റെ കയ്യിലുണ്ടായിരുന്നത്. നോട്ടു നിരോധനത്തിനു ശേഷം നിരോധിത കറന്‍സികളുടെ ഇത്രവലിയ ശേഖരം പിടികൂടുന്നത് ആദ്യമായാണ്. സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നും നിലമ്പൂര്‍ സ്വദേശിക്ക് കൈമാറാനായി കൊണ്ടുവന്നതാണ് നിരോധിത നോട്ടുകളെന്ന് വ്യക്തമായതായി പോലിസ് പറഞ്ഞു. ഒരു കോടി പഴയ നോട്ടുകള്‍ക്ക് 25 ല്ക്ഷം രൂപയുടെ പുതിയ കറന്‍സി എന്ന നിരക്കിലായിരുന്നു കൈമാറ്റ വ്യവസ്ഥ.
തിരൂര്‍ പുല്ലാട്ടുവളപ്പില്‍ സമീര്‍(36), മലപ്പുറം എരമംഗലം ഇട്ടിലായില്‍ അബ്ദുര്‍നാസര്‍(52), തിരൂര്‍ പൂക്കയില്‍ സ്വദേശി കാവുങ്ങപറമ്പില്‍ മുഹമ്മദ് വാവ(55), മണ്ണാര്‍ക്കാട് ചേന്ദമംഗലത്ത് അബൂബക്കര്‍ സിദ്ദിഖ്(45) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ കടത്തുകയായിരുന്ന നോട്ടുകള്‍ സഹിതം സംഘത്തെ പാണായിയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. തിരൂര്‍, മൂവാറ്റുപുഴ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഇവര്‍ക്ക് നിരോധിത കറന്‍സി നോട്ടുകള്‍ എത്തിച്ചു നല്‍കിയതെന്നും ഇതിലുള്‍പ്പെട്ടവരെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഐബിയും എന്‍ഫോഴ്സ്മെന്റ് വിഭാഗവും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഇതിനു മുന്‍പ് ഇത്തരത്തില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളില്‍ പിടികൂടിയവരല്ലാം ജാമ്യം കിട്ടി പുറത്തിറങ്ങിയവരാണ്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
RECENT NEWS

മലപ്പുറത്ത് കോവിഡ് ബാധിച്ച് രണ്ടുപേര് മരിച്ചു
മലപ്പുറം: മലപ്പുറം ജില്ലയില് കോവിഡ് ബാധിച്ച് രണ്ടുപേര് കൂടി മരിച്ചു. മലപ്പുറം പെരുവള്ളൂര് ഗവ ഹയര് സെക്കന്ഡറി സ്കൂളിന്റെ സമീപം ഇല്ലത്ത്മാട്ടില് താമസിച്ചിരുന്ന പരേതനായ പി പി നീലകണ്ഠന് മാസ്റ്ററുടെ മകന് പി പി രാജേഷ് (46), ചെനക്കലങ്ങാടി [...]