മതാത്മക ദേശീയത അടിച്ചേല്‍പ്പിച്ച് ഇന്ത്യയുടെ പാരമ്പര്യത്തെ അട്ടിമറിക്കരുത്: പാണക്കാട് സാദിഖലി തങ്ങള്‍

മലപ്പുറം: മതേതര ഇന്ത്യയുടെ പാരമ്പര്യത്തെ അട്ടിമറിച്ച് മതാത്മക ദേശീയത അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ആപത്കരമാണെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മതേതരത്വവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ആത്മാവ്. ചരിത്രത്തോട് അവജ്ഞ കാണിച്ച് നവദേശീയത സ്ഥാപിക്കുകയും ചരിത്ര സ്മരണകളെ മറവി ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോവാന്‍ സംഘ്പരിവാരങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ആധുനിക ഇന്ത്യ കിതച്ചു നില്‍ക്കുന്നതെന്നും കെഎസ്ടിയു മലപ്പുറത്ത് സംഘടിപ്പിച്ച ‘ശിഹാബ് തങ്ങള്‍ എന്ന മഹാവിദ്യാലയം’ സെമിനാറില്‍ തങ്ങള്‍ പറഞ്ഞു.
മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയുടെ തേജസ്സുറ്റ മുഖമായിരുന്നു ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശിഹാബ് തങ്ങളുടേതെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു പറഞ്ഞു. നിരവധി മതങ്ങളെ സ്വീകരിച്ച ഇന്ത്യ മൂന്ന് മതങ്ങള്‍ക്ക് ജന്മം നല്‍കി. അസഹിഷ്ണുതയുടെ ആധുനിക ഇന്ത്യ പണിയാന്‍ പണിപ്പെടുന്നവര്‍ ഗാന്ധിയേയും നെഹ്റുവിനേയും മറക്കാതിരിക്കണം. ചരിത്രത്തെ തമസ്‌കരിക്കാന്‍ വൃഥാശ്രമം നടത്തിയവരെ ചരിത്രം തിരുത്തിയെറിഞ്ഞതാണു ലോക ജീവിതക്രമത്തിന്റെ പാരമ്പര്യമെന്നും സമദാനി പറഞ്ഞു. സ്വാതന്ത്ര്യ സമര ചരിത്രവുമായി കേവല ബന്ധം പോലുമില്ലാത്തവര്‍ നിര്‍വചിക്കുന്നതും നിര്‍ണയിക്കുന്നതുമായ ദേശീയതയെ സംഘ്പരിവാരങ്ങള്‍ മഹത്വം ചാര്‍ത്തി നല്‍കുന്നുവെന്ന് വി.ടി ബല്‍റാം എംഎല്‍എ പറഞ്ഞു.
സാന്ത്വന പ്രതിഭയെന്നു മലയാളത്തില്‍ പേരു ചൊല്ലി വിളിക്കേണ്ട അത്ഭുത പ്രതിഭാസമാണ് ശിഹാബ് തങ്ങളുടേതെന്ന് ഡോ: കെഇഎന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. മതേതര സങ്കല്‍പങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴുകയും സമാന്തര സൈനിക സാമ്പത്തിക ശക്തികള്‍ രാജ്യത്ത് തഴച്ചു വളരുകയും ചെയ്യുകാണിപ്പോള്‍. സ്വപ്നങ്ങള്‍ കാണാന്‍പോലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സംഘ് പരിവാര്‍ ചെയ്യുന്നത്.
സംസ്ഥാന പ്രസിഡന്റ് സിപി ചെറിയമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ധീന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, വി.കെ മൂസ, അബ്ദുല്ല വാവൂര്‍, എ.സി അത്താവുള്ള, പി.എ സീതി, എം.പി.കെ അഹമ്മദ്കുട്ടി, പി.കെ.എം ഷഹീദ്, പി.കെ അസീസ്, എം.അഹമ്മദ്കുട്ടി, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.കെ.സി അബ്ദുറഹിമാന്‍, നൗഷാദ് മണ്ണിശ്ശേരി, എസ്ഇയു പ്രസിഡന്റ് എ.എം അബൂബക്കര്‍, കെ.എം അബ്ദുള്ള, മജീദ് കാടേങ്ങല്‍, വി മുസ്തഫ, എ മുഹമ്മദ് പ്രസംഗിച്ചു.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്ട്ടേഴ്സില് നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില് ഒളിപ്പിച്ച നിലയില് കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്ട്ടേഴ്സില് [...]