ഇന്ത്യന്‍ ഫുട്‌ബോള്‍താരം ജാബിറിന്റെ ഓര്‍മയില്‍ ഫുട്‌ബോള്‍ ലോകം

മലപ്പുറം: ഇന്ത്യന്‍ ഫുടബോള്‍ താരം സി ജാബിര്‍ അകാലത്തില്‍ പൊലിഞ്ഞു പോയദിവസത്തിനു ഡിസംബര്‍ നാലിന് ഒരുവര്‍ഷം തികയുന്നു. യൂ ഷറഫലിക്കു ശേഷം ഇന്ത്യന്‍ ടീമില്‍ നിറസാന്നിധ്യമായിരുന്ന സി ജാബിര്‍ കേരള പോലീസ് താരവും പോലീസ് ജീവനക്കാരനുമായിരുന്നു.

പ്രായം തളര്‍ത്താത്ത കളിക്കാരനായി നാട്ടിലും മറുനാട്ടിലും തിളങ്ങിയിരുന്നു സി ജാബിര്‍ മരണപ്പെടുന്നതിന് തൊട്ടു മുമ്പുവരെ മൈതാനത്തിലെ ഹീറോയായിരുന്നു ജാബിറിന്റെ സ്മരണയ്ക്കായി തെരട്ടമ്മല്‍ മൈതാനത്ത് സി ജാബിര്‍ സ്മാരകം പണിയാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട് ജാബിര്‍ കളിച്ചു വളര്‍ന്ന ഈ മൈതാനത്ത് വെച്ച് തന്നെയാണ് മയ്യത്ത് നമസ്‌ക്കാരം നടന്നതും. 44-ാം വയസ്സിലാണു വാഹനാപകടത്തില്‍ ജാബിര്‍ മരണപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മുസ്ലിയാരങ്ങാടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ത്യന്‍ ഫുട്ബോളിലെ പ്രതിരോധ നിരയിലെ താരമായ ജാബിര്‍ 1994-95 വര്‍ഷത്തെ നെഹ്റു കപ്പിലാണ് കളിച്ചത്. റൈറ്റ് വിങ്ങ് ബാക്കായിരുന്നു ജാബിര്‍ കേരള പോലീസ് താരം കൂടിയായിരുന്നു. രണ്ട് വര്‍ഷമായി എംഎസ്പിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറയിരുന്നു ജാബിര്‍.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *