താനൂര്‍ മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍, ജുഡീഷ്യല്‍ അന്വേണമാവശ്യപ്പെട്ട് ചെന്നിത്തല

താനൂര്‍ മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍, ജുഡീഷ്യല്‍ അന്വേണമാവശ്യപ്പെട്ട് ചെന്നിത്തല

താനൂര്‍: ആറ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് നബിദിന റാലിക്കിടെ വെട്ടേറ്റതില്‍ പ്രതിഷേധിച്ച് നാളെ താനൂര്‍ നിയോജക മണ്ഡലത്തില്‍ യു ഡി എഫ് ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെയാണ് ഹര്‍ത്താല്‍.

ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതിനിടെ നബിദിന ഘോഷയാത്രയ്ക്ക് നേരെ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നബിദിന റാലിക്ക് നേരെ നടന്ന അക്രമത്തെ അദ്ദേഹം ശക്തിയായി അപലപിച്ചു. അക്രമത്തിന് പിന്നില്‍ നിഗൂഡതയുണ്ട്. അതുകൊണ്ട് തന്നെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗെയില്‍ പൈപ്പ് ലൈനിനെതിരെ സമരം നടത്തിയവരെ ഏഴാം നൂറ്റാണ്ടിലെ പ്രവാചകന്റെ കാലത്തെ ഇരുണ്ട യുഗമെന്ന് വിശേഷിപ്പിച്ചവര്‍ തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലുമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റെ ബി ടീമായാണ് കേരളത്തില്‍ സി പി എം പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ശക്തമായ സൂചനയാണ് നബിദിന ഘോഷയാത്രയ്ക്ക് നേരെ നടന്ന അക്രമം. കുട്ടികള്‍ക്ക് മാത്രമല്ല നിരവധി മുതിര്‍ന്ന ആളുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sharing is caring!