താനൂരില് നബിദിന റാലിക്കിടെ സംഘര്ഷം

താനൂര്: നബിദിന റാലിക്കിടെ ഉണ്യാലില് സംഘര്ഷം. ഇന്ന് രാവിലെയുണ്ടായ സംഘര്ഷത്തില് ആറു പേര്ക്ക് വെട്ടേറ്റതായാണ് വിവരം. രാവിലെ എട്ടു മണിയോടെയാണ് സംഘര്ഷമുണ്ടായത്.
ഇന്ന് രാവിലെ നടന്ന ഇ കെ വിഭാഗം സുന്നികളുടെ റാലിക്കിടെയാണ് സംഘര്ഷമുണ്ടായത്. മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. മറ്റുള്ളവര് തിരൂര് ജില്ലാ ആശുപത്രിയില് ചികില്സയിലാണ്.
വെട്ടേറ്റവര് മുസ്ലിം ലീഗ് പ്രവര്ത്തകരാണെന്നാണ് പ്രാഥമിക വിവരം. മുസ്ലിം ലീഗ്-സി പി എം സംഘര്ഷം നിലനില്ക്കുന്ന പ്രദേശത്താണ് അക്രമം നടന്നിട്ടുള്ളത്. അതിനാല് തന്നെ കൂടുതല് സംഘര്ഷത്തിലേക്ക് കാര്യങ്ങള് നീങ്ങാതിരിക്കാന് പോലീസ് ജാഗ്രത പുലര്ത്തുന്നുണ്ട്.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]