മലപ്പുറത്തെ തീരദേശങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു
മലപ്പുറം: മലപ്പുറത്തെ തീരദേശങ്ങളില്‍ കടല്‍ ഉള്‍വലിഞ്ഞു. താനൂര്‍, പൊന്നാനി, പരപ്പനങ്ങാടി മേഖലയിലാണ് കടല്‍ ഉള്വലഞ്ഞത്. താനൂര്‍ ഒസ്സാന് കടപ്പുറത്ത് ഹാര്‍ബറിനോട് ചേര്‍ന്നും ഫാറൂഖ് പള്ളി പരിസരത്തും കടല്‍ ഉള്‍വലിഞ്ഞത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെ മുതലാണ് പ്രദേശത്ത് നൂറോളം മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞത്. ചിലയിടങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭവും ഉണ്ട്. ‘ഓഖി’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ താനൂര്‍ പോലീസ് തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്കി.
അതേസമയം മത്സ്യബന്ധനത്തിനായി പോയ തങ്ങള്‍ കുഞ്ഞാലിക്കാനകത്ത് അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തെകുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വള്ളത്തില്‍ അഞ്ചു മത്സ്യതൊഴിലാളികളുള്ളതായും ഇത് കോസ്റ്റ് ഗാര്‍ഡിന്റെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയതായി സ്ഥലം സന്ദര്‍ശിച്ച വി. അബ്ദുറഹിമാന് എം.എല്‍.എ അറിയിച്ചു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി ഇ.ജയനും അദ്ദേഹത്തോടപ്പമുണ്ടായിരുന്നു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]