മങ്കട മുസ്ലിംലീഗ് വാട്സ് ആപ്പ് ഗ്രൂപ്പ് വൃക്ക രോഗികള്‍ക്കായി 40700രൂപ സമാഹരിച്ചു നല്കി

മലപ്പുറം: പാവപ്പെട്ട വൃക്ക രോഗികളെ സഹായിക്കുന്ന ജില്ലാ പഞ്ചായത്ത് സംരംഭത്തിലേക്ക് വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ സംഭാവന സമാഹരിച്ച് നല്കുന്ന പ്രവര്‍ത്തനത്തിന് ആവേശകരമായ പ്രതികരണം.
നേരത്തെ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ വിവിധ മുസ്ലിം യൂത്ത് ലീഗ് വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു നല്‍കിയിരുന്നു. മങ്കട നിയോജക മണ്ഡലത്തിലെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് 40700 രൂപ സമാഹരിച്ച് നല്കി കൊണ്ട് സാമൂഹ്യ മാധ്യമം സാമൂഹ്യ നന്മക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
മങ്കട മണ്ഡലത്തിലെ ഐ.യു.എം.എല്‍ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സംഭാവന ഗ്രൂപ്പ് അഡ്മിന് മൂന്നാക്കല്‍ ഫാറൂഖ് കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റി ജന: കണ്‍വീനര്‍ ഉമ്മര്‍ അറക്കലിന് കൈമാറി. ഹാരിസ് കളത്തില്‍, ബാബു മൂന്നാക്കല്‍, ചോലയില്‍ ശിഹാബ്, തവളേങ്ങല്‍ നൗഫല്‍, കുന്നത്ത് ഷാഹില്‍, കെ.ടി അന്‍സാര്‍, സുജീര്‍ വലമ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS

മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ യു എസ് എസ് പരിക്ഷാ പരിശീലനത്തിന് തുടക്കം കുറിച്ചു
മലപ്പുറം: നഗരസഭയുടെ നേതൃത്വത്തിൽ യു.എസ്.എസ്. പരീക്ഷാ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.നഗരസഭ പ്രദേശത്തെ സർക്കാർ, എയിഡഡ് മേഖലകളിലെ ഒമ്പത് യു.പി.സ്കൂളുകളിൽ പഠിക്കുന്ന തയാറായ മുഴുവൻ വിദ്യാർത്ഥികൾക്കും പരിശീലന ഫീസ് നഗരസഭ വഹിച്ച് സൗജന്യമായി [...]