ഇന്ത്യന്‍സൈന്യത്തില്‍ മലപ്പുറത്തുകാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം: സൈന്യത്തിലും അര്‍ദ്ധ സൈന്യത്തിലുമെല്ലാം മലപ്പുറത്തിന്റെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ജില്ലാ പഞ്ചായത്ത് പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന് പറഞ്ഞു. സേനകളില്മലപ്പുറത്തിന്റെ പ്രാതിനിധ്യം കുറക്കുന്നത് പരീശീലനക്കുറവിനാലാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗത്തിലും പൊതു വിഭാഗത്തിലും ഉള്‍പ്പെട്ട യുവതി-യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് ഏര്‍പ്പെടുത്തുന്ന പ്രീ റിക്രൂട്ട്മെന്റ് – സെക്യൂരിറ്റി സ്റ്റാഫ് ട്രെയ്നിംഗിന് തെരെഞ്ഞെടുക്കപ്പെട്ടവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആവശ്യമായ പരിശീലനം ലഭ്യമാവാത്തതാണ് നമ്മുടെ കുട്ടികള്‍ക്ക് വിവിധ സേനകളില്‍ പ്രവേശനം ലഭിക്കുന്നതിന് തടസ്സമാവുന്നത്.
ഈ കുറവ് പരിഹരിക്കുന്നതിന് വേണ്ടിയാണ് ജില്ലാ പഞ്ചായത്ത് ബി.പി.എല്‍ കുടുംബങ്ങളിലെ യുവതി-യുവാക്കള്‍ക്ക് സൗജന്യ പരിശീലനത്തിന് അവസരമൊരുക്കിയിട്ടുള്ളത്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രീ റിക്രൂട്ട്മെന്റ് ട്രെയ്നിംഗ് സെന്ററില്‍ വെച്ച് 2 മാസത്തെ പരിശീലനമാണ് ജില്ലാ പഞ്ചായത്ത് നല്‍കുന്നത്. വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍, കെ.പി ഹാജറുമ്മ ടീച്ചര്‍, സെക്രട്ടറി പ്രീതി മേനോന്, ജില്ലാ എസ്.സി ഓഫീസര്‍ ലത, പിആര്‍ടിസി എക്സി: ഡയറക്ടര്‍ നവാസ് ജാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]