വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ കാറിടിച്ച് ഒന്നര വയസ്സുകാരി മരിച്ചു

മലപ്പുറം: വീട്ടുമുറ്റത്തു നിന്ന് കാറ്മാറ്റി പാര്‍ക്ക് ചെയ്യുമ്പോള്‍ അബദ്ധത്തില്‍ കാറ് തട്ടി ഒന്നര വയസ്സുകാരി ജാനി മരണപ്പട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വള്ളിക്കുന്ന് അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് താമസിക്കുന്ന പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകളാണ് ജാനി. കാര്‍ നേരത്തെ കൊണ്ടുവന്ന പാര്‍ക്ക് ചെയ്തിരുന്നത് വീട്ടുമുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ അല്ലായിരുന്നു. തുടര്‍ന്ന് പാര്‍ക്കിംഗ് ഏരിയയിലേക്ക് വാഹനം പാര്‍ക്ക് ചെയ്യാനായി വീട്ടുമുറ്റത്ത് നിന്നും രണ്ടാമതും എടുക്കുമ്പോഴാണ് അപകടം ഉണ്ടായത്.

Sharing is caring!