യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതി ആത്മഹത്യ  ചെയ്ത സംഭവത്തില്‍  ഭര്‍ത്താവ് അറസ്റ്റില്‍

കൊണ്ടോട്ടി: യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുളിയംപറമ്പ് ആശാരിതൊടിക അബ്ദുള്‍ അസീസിനെയാണ് (31) കരിപ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മുഹ്‌സിറ (26) കഴിഞ്ഞ മാസം 17നാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യക്ക് ശ്രമിച്ച് 20ന് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ മാതാവ് അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണകുറ്റം എന്നി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. മലപ്പുറം ഡി.വൈ.എസ്.പി. തോട്ടത്തില്‍ ജലീലിനാണ് കേസിന്റെ അന്വേഷണ ചുമതല. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Sharing is caring!