കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റും മേഴ്‌സിയും ചാമ്പ്യന്‍മാര്‍

കാലിക്കറ്റ് സര്‍വകലാശാലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റും മേഴ്‌സിയും ചാമ്പ്യന്‍മാര്‍

തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല ഇന്റര്‍ കോളീജിയറ്റ് അത്‌ലറ്റിക്‌സ് ചാന്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്രൈസ്റ്റ് കോളജും മേഴ്‌സികോളജും ചാമ്പ്യന്‍മാര്‍.

പുരുഷ വിഭാഗത്തില്‍ തുടര്‍ച്ചയായ നാലാം തവണയും ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളജ് കിരീടം ചൂടി. വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സിയാണ് ജേതാക്കള്‍. മീറ്റിന്റെ സമാപന ദിനമായ ഇന്നലെ നാല് റിക്കാര്‍ഡുകളുണ്ടായി. പുരുഷ വിഭാഗത്തില്‍ 11 സ്വര്‍ണം, 11 വെള്ളി, ആറ് വെങ്കലം എന്നിവ നേടി 100 പോയിന്േ!റാടെയാണ് െ്രെകസ്റ്റ് കോളജ് ബഹുദൂരം മുന്നിലെത്തിയത്.

നാല് സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ച് വെങ്കലവുമായി 37 പോയിന്റ് നേടിയ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ആണ്് പുരുഷ വിഭാഗത്തില്‍ രണ്ടാമതെത്തിയത്. ഒരു സ്വര്‍ണവും മൂന്നു വെള്ളിയുമായി 14 പോയിന്റ് നേടിയ തൃശൂര്‍ സെന്റ് തോമസ് കോളജ് പുരുഷ വിഭാഗത്തിലെ മൂന്നാം സ്ഥാനക്കാരായി. 52 പോയിന്റിന്റെ നേട്ടവുമായാണ് വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്‌സി കോളജ് ചാന്പ്യന്‍മാരായത്.

Sharing is caring!