എസ്ഡിപിഐ, വെല്‍ഫയര്‍പാര്‍ട്ടി, കോണ്‍ഗ്രസ്, പിഡിപി പിന്തുണയില്‍ സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ്

കോട്ടക്കല്‍: പറപ്പൂര് പഞ്ചായത്തില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, കോണ്‍ഗ്രസ്, പിഡിപി പിന്തുണയോടെ സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനം. സിപിഎം നേതാവായ കാലടി ബഷീറാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപം നല്കിയ ജനകീയ മുന്നണിയാണ് പഞ്ചായത്തില്‍ ഭരണം നടത്തുന്നത്. കോണ്‍ഗ്രസിലെ പറങ്ങോടന് മുഹമ്മദ് കുട്ടിയായിരുന്നു പ്രസിഡന്റ്. മുന്‍ ധാരണ പ്രകാരം മുഹമ്മദ് കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബഷീര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
19 സീറ്റുള്ള പറപ്പൂര് പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ ലീഗിനെ പിന്തുണക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ഏഴിനെതിരെ 12 വോട്ടുകള്‍ക്ക് ജനകീയ മുന്നണി ഭരണം നിലനിര്‍ത്തി. ലീഗ് പിന്തുണയോടെ അബ്ദു റഹീമായിരുന്നു എതിര് സ്ഥാനാര്‍ഥി. കോണ്‍ഗ്രസുകാരനായ റഹീമിന് വിമതന്മാരുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് ലീഗിതര മുന്നണിക്ക് പറപ്പൂരില്‍ ഭരണം ലഭിക്കുന്നത്.
പഞ്ചായത്തില്‍ യുഡിഎഫ് സംവിധാനം ഒരുക്കുന്നതിനായി നേതാക്കന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. വേങ്ങര ഉപതെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടും സംവിധാനം ഒരുക്കാനായി പരിശ്രമിച്ചെങ്കിലും ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]