പോപ്പീസ് ഗ്രൂപ്പ് എം ഡി ഷാജു തോമസിന് യുവ സംരഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്

പോപ്പീസ് ഗ്രൂപ്പ് എം ഡി ഷാജു തോമസിന് യുവ സംരഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്

ന്യൂഡല്‍ഹി: പോപ്പീസ് ബേബി കെയര്‍ എം ഡി ഷാജു തോമസിന് യുവ സംരഭകനുള്ള ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ ഹര്‍ഷ് വര്‍ധനില്‍ നിന്ന് അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്നും കുട്ടികളുടെ വസ്ത്ര വിപണിയിലെ അന്താരാഷ്ട്ര ബ്രാന്‍ഡായി മാറിയതാണ് അദ്ദേഹത്തെ അവാര്‍ഡ് നേട്ടത്തിന് അര്‍ഹനാക്കിയത്.

2005ല്‍ മലപ്പുറം ജില്ലയിലെ തിരുവാലി കേന്ദ്രീകരിച്ച് ഏതാനും ജീവനക്കാരുമായി ആരംഭിച്ച പോപ്പീസ് ബേബി കെയര്‍ ഉല്‍പന്നങ്ങള്‍ ഇന്ന് ലോകത്ത് 40 രാഷ്ട്രങ്ങളില്‍ ലഭ്യമാണ്. വസ്ത്ര വിപണയിയില്‍ മലബാറില്‍ നിന്നുള്ള ഏക അന്താരാഷ്ട്ര ബ്രാന്‍ഡ് കൂടിയാണ് പോപ്പീസ് ബേബി കെയര്‍. ഒരു വര്‍ഷം 50 ലക്ഷത്തിലേറെ പോപ്പീസ് കുഞ്ഞുടുപ്പുകളാണ് ഇന്ന് ലോകമെമ്പാടും വിറ്റു പോകുന്നത്. 1500ഓളം പേര്‍ക്ക് തിരുവാലിയിലെ വസ്ത്ര നിര്‍മാണ ശാലയില്‍ ജോലി നല്‍കാനും ഷാജു തോമസിന് കഴിഞ്ഞു.

അടുത്ത വര്‍ഷത്തോടെ പോപ്പീസ് ബേബി കെയര്‍ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ഷാജു തോമസ് അറിയിച്ചു. നൂറ് വിദേശ രാജ്യങ്ങളില്‍ അടുത്ത വര്‍ഷത്തോടെ പോപ്പീസ് ബേബി കെയര്‍ വസ്ത്രങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പോമീസ് എന്ന പേരില്‍ സ്ത്രീകള്‍ക്കുള്ള ഗര്‍ഭകാല വസ്ത്രങ്ങളും, ലെഗ്ഗിന്‍സും പോപ്പീസ് ഗ്രൂപ്പ് പുറത്തിറക്കുന്നുണ്ട്.

കല്യാണ്‍ സില്‍ക്‌സ് എം ഡി പട്ടാഭിരാമന്‍, ശീമാട്ടി സില്‍ക്‌സ് എം ഡി ബീനാ കണ്ണന്‍, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം പി അഹമ്മദ് എന്നിവര്‍ക്കും വിവിധ വിഭാഗങ്ങളിലായി അവാര്‍ഡ് ലഭിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ദക്ഷിണ ഡല്‍ഹി മേയര്‍ കമല്‍ജീത്ത് ഷെറാവത്, ബി ജെ പി കേരള സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംവിധായകന്‍ പ്രിയദര്‍ശന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Sharing is caring!