നാളെ നബിദിനം പ്രമാണിച്ച് നാളെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

നാളെ നബിദിനം പ്രമാണിച്ച് നാളെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി

മലപ്പുറം: നാളെ നബിദിനം പ്രമാണിച്ച്(ഡിസംബര്‍ 1) സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഉത്തരവിട്ടു. ഗവര്‍ണറുടെ ഉത്തരവിന്മേല്‍ സ്‌പെഷ്യല്‍ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട് ആണ് ഇന്ന് ഉത്തരവ് പുറത്തുവിട്ടത്. ഈ ദിവസത്തിന് പകരമായി ഡിസംബര്‍ 16ന് പ്രവൃത്തി ദിവസമാക്കാനും തീരുമാനിച്ചു. മൂന്‍നിശ്ചയിച്ച പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ വ്യക്തമാക്കി.

അതേ സമയം പ്രവാചക തിരുമേനി മുഹമ്മദ് മുസ്ത്വഫാ(സ) തങ്ങളുടെ ജന്മദിനാഘോഷ പരിപാടികള്‍ അതിന്റ്വ പവിത്രത കാത്തുസൂക്ഷിച്ചു കൊണ്ടായിരിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാരും ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമായിരിക്കണം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്. നബിദിനാഘോഷത്തിന്റെ കാലിക പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ അര്‍ത്ഥപൂര്‍ണമാക്കാനും പ്രവാചക ചര്യ പിന്‍പറ്റി ജീവിത വിജയം കൈവരിക്കാനും സാധിക്കട്ടെ എന്നും ഇരുവരും നബിദിന സന്ദേശത്തില്‍ പറഞ്ഞു.

Sharing is caring!