ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബണ്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേട്

ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ  നിലമ്പൂര്‍ അര്‍ബണ്‍ ബാങ്കില്‍  കോടികളുടെ ക്രമക്കേട്

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായ നിലമ്പൂര്‍ അര്‍ബണ്‍ ബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപിച്ച് നിലമ്പൂര്‍ അര്‍ബണ്‍ ബാങ്ക് ഹെഡ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇന്നു രാവിലെ നടന്ന മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബാങ്കില്‍ ക്രമക്കേടും നടന്നതായി ലഭിച്ച സഹകരണവകുപ്പിന്റെ വിവരാവകാശരേഖ ഉയര്‍ത്തിക്കാട്ടിയാണു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

പൊതുപ്രവര്‍ത്തകനും ബാങ്ക് അംഗവുമായ സി ജി ഉണ്ണി സഹകരണസംഘം രജിസ്ട്രാര്‍ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് വ്യാപക ക്രമക്കേടിന് സ്ഥിരീകരണം ഉണ്ടായത്. നേരത്തെ, ഇദ്ദേഹം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു സഹകരണവകുപ്പിന്റെ അന്വേഷണം.

890 കോടിയുടെ ആസ്തിയുള്ള ബാങ്കിന് നിലമ്പൂര്‍ താലൂക്കില്‍ 24 ബ്രാഞ്ചുമുണ്ട്. ബാങ്കിന്റെ വികസനപ്രവര്‍ത്തനത്തിന് ആസ്തിയുടെ ഒരുശതമാനം വിനിയോഗിക്കാമെന്നാണ് ചട്ടം. ഇതിന്റെ മറവില്‍ കെട്ടിട നവീകരണത്തിന് ബാങ്ക് ഭരണസമിതി സഹകരണ വകുപ്പിനോട് അനുമതിചോദിച്ചിരുന്നു. എന്നാല്‍, നവീകരണത്തിന് ഇത്രയും തുക വിനിയോഗിക്കാനാകില്ലെന്ന് ജോ. രജിസ്ട്രാര്‍ വ്യക്തമാക്കി. തുടര്‍ന്ന്, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് രജിസ്ട്രാറില്‍നിന്ന് അനുമതി നേടിയെന്നാണ് ആക്ഷേപം. 8.9 കോടി മുടക്കി നവീകരണം നിര്‍വഹിച്ചു.

Sharing is caring!