ചെന്നിത്തലയുടെ ‘പടയൊരുക്ക’ത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ സി.പി.എം മോഷ്ടിച്ചെന്ന്

ചെന്നിത്തലയുടെ  ‘പടയൊരുക്ക’ത്തിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍  സി.പി.എം മോഷ്ടിച്ചെന്ന്

തിരൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ പ്രചരണാര്‍ത്ഥം തിരൂര്‍ നഗരത്തിലും പരിസരങ്ങളിലും യു.ഡി.എഫ് സ്ഥാപിച്ചിരുന്ന പ്രചരണ ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ അപഹരിച്ച് ഏരിയാ സമ്മേളന ബോര്‍ഡുകളാക്കി മാറ്റിയ സി.പി.എം നടപടി അപഹാസ്യമാണെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കള്‍ പറഞ്ഞു.

നഗരസഭയിലെ പരസ്യ കുത്തക ഏറ്റെടുത്തു നടത്തുന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ ഒത്താശയോടെയാണ് യു.ഡി.എഫ് നഗരത്തില്‍ സ്ഥാപിച്ച 50 ല്‍പരം ബോര്‍ഡുകള്‍ ഏടുത്തുമാറ്റിയിരിക്കുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നാണക്കേട് ഉണ്ടാക്കിയ ഈ പ്രവൃത്തിയില്‍ സി.പി.എം നേതാക്കള്‍ മാപ്പു പറയണമെന്ന് തിരൂര്‍ മണ്ഡലം യു.ഡി.വൈ.എഫ് നേതാക്കളായ അഡ്വ. സുബൈര്‍, പി.വി സമദ്, ഇസ്മയില്‍ കണ്ടാത്ത്, യൂസഫ് കോരങ്ങത്ത്, കെ.കെ റിയാസ് എന്നിവര്‍ പറഞ്ഞു.

Sharing is caring!