കുളത്തില്‍ കുളിക്കാനെത്തിയ 13വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു

കുളത്തില്‍ കുളിക്കാനെത്തിയ 13വയസ്സുകാരനെ പ്രകൃതി വിരുദ്ധ  പീഡനം നടത്താന്‍ ശ്രമിച്ച  പ്രതിക്കെതിരെ പോക്‌സോ  പ്രകാരം കേസെടുത്തു

തിരുങ്ങാടി : കുളത്തില്‍ കുളിക്കാന്‍ എത്തിയ പതിമൂന്ന് വയസ്സുകാരനായ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊടിഞ്ഞി സ്വദേശിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കൊടിഞ്ഞി കുറൂല്‍ സ്വദേശി മണക്കടവന്‍ റിയാസിനെ (28) യാണ് തിരുരങ്ങാടി സി.ഐ. ഇ. സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറായ്ച വൈകുന്നേരം 5.45 ഓടെ നന്നമ്പ്ര കൊടിഞ്ഞി കുറൂലിലെ പഞ്ചായത്തിന് കീഴിലുള്ള കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു വിദ്യാര്‍ഥി. കുളിക്കുന്നതിനിടെ ഇയാള്‍ കുട്ടിയുടെ അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞെന്നും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചെന്നും ഇതോടെ വിദ്യാര്‍ഥി കുളത്തില്‍ നിന്നും കയറി ഓടിയെന്നുമുള്ള കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Sharing is caring!