ബസിടിച്ച് മഞ്ചേരി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ മരിച്ചു

ബസിടിച്ച് മഞ്ചേരി മൊബൈല്‍ ഷോപ്പിലെ  ജീവനക്കാരന്‍ മരിച്ചു

മഞ്ചേരി: ബസിടിച്ച് മഞ്ചേരി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ മരിച്ചു. ബൈക്ക് യാത്രികനായ പുല്ലാര മുതിരിപ്പറന്പ് പുത്തുപറന്പില്‍ കുഞ്ഞികൃഷ്ണന്റെ മകന്‍ പ്രസാദ് (27) ആണ് മരിച്ചത്. മഞ്ചേരി ത്രീജി മൊബൈല്‍ സെന്റര്‍ ജീവനക്കാരനാണ്. ഇന്നലെ രാവിലെ 9.15ന് കാരക്കുന്ന് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്തായിരുന്നു അപകടം. പ്രസാദ് ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ അമിത വേഗത്തിലെത്തിയ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എതിരെ വന്ന ബസിനടിയിലേക്ക് തെറിച്ചു വീണ പ്രസാദ് തല്‍ക്ഷണം മരിച്ചു. ചെരണി ബിഎഡ് സെന്റര്‍ വിദ്യാര്‍ത്ഥിനിയായ ഭാര്യ അഖിലയെ ടീച്ചിംഗ് പ്രാക്ടീസിനായി കാരക്കുന്ന് സ്‌കൂളില്‍ എത്തിച്ച് മടങ്ങുകയായിരുന്നു പ്രസാദ്. നാട്ടുകാരാണ് മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മാതാവ്: രാധാമണി, സഹോദരങ്ങള്‍: പ്രഭോഷ്, പ്രജ്‌ന. മഞ്ചേരി പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബ ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.

Sharing is caring!