അമേരിക്കന്‍ പൗരന്‍ ഇനി മലപ്പുറത്തുകാരന്‍

അമേരിക്കന്‍ പൗരന്‍  ഇനി മലപ്പുറത്തുകാരന്‍

അമേരിക്കന്‍ പൗരന്‍ മലയാളിയായി. മലപ്പുറം കലക്ടര്‍ രേഖ കൈമാറി.
ഇര്‍ഫാന്‍ മുഹമ്മദ് ഇനി പൂര്‍ണമായും ഇന്ത്യന്‍ പൗരനാണ്. ജനിച്ചത് അമേരിക്കയിലെ വെര്‍ജീനിയയിലാണെങ്കിലും നാട് അവന് ഒരിക്കലും അന്യമായിരുന്നില്ല. പഠിച്ചതും വളര്‍ന്നതുമൊക്കെ നാട്ടില്‍ തന്നെ. പക്ഷേ രേഖകളില്‍ അവന്‍ അമേരിക്കന്‍ പൗരനായിരുന്നു. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെയാണ് ഇര്‍ഫാന് പൗരത്വരേഖകള്‍ കൈമാറിയത്. മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഇര്‍ഫാന് സര്‍ട്ടിഫിക്കറ്റ് നല്‍കി. പട്ടാമ്പി വല്ലപ്പുഴ സ്വദേശി കൊടക്കാടന്‍ ഷാഹുല്‍ ഹമീദിന്റേയും കൊണ്ടോട്ടി സ്വദേശി എന്‍. ഷഹാനയുടേയും പുത്രനായി വെര്‍ജീനിയയിലായിരുന്നു ഇര്‍ഫാന്റെ ജനനം. ഇരുവരും അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ രംഗത്താണ് ജോലി ചെയ്തിരുന്നത്. പിന്നീട് ഷഹാന നാട്ടിലേക്ക് മടങ്ങി. ഒപ്പം ഇര്‍ഫാനും അനുജന്‍ റോഷനും നാട്ടിലെത്തി. ഷഹാന ഇപ്പോള്‍ ബംഗലൂരുവില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് അമേരിക്കയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. പൗരത്വത്തിനുവേണ്ടിയുള്ള അപേക്ഷ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിയെങ്കിലും പിന്നീട് മതിയായ രേഖകളോടെ വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് അധികനാള്‍ കാത്തിരിക്കേണ്ടിവന്നില്ല, ഇന്ത്യന്‍ പൗരത്വം യാഥാര്‍ഥ്യമാകാന്‍. ഇനി അനുജന്‍ റോഷന്‍ മുഹമ്മദിനും ഇന്ത്യന്‍ പൗരത്വം വേണം. അതിനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. ഭഭഇര്‍ഫാന് പൗരത്വം കിട്ടിയതോടെ ആത്മവിശ്വാസമായി. ഇനി അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല – ഷഹാന പറഞ്ഞു.

Sharing is caring!