കഞ്ചാവ് വില്‍പനക്കിടെ കുറ്റിപ്പുറത്ത് യുവാവ് പിടിയില്‍

കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് നിന്ന് 5 കിലോ കഞ്ചാവ് പിടികൂടി. പൊന്നാനി സ്വദേശി കൂരാറ്റന്റെപുരയ്ക്കല്‍ സാദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം റയില്‍വേ സ്റ്റേഷനും ബസ്റ്റാന്റെും കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ബസ്റ്റാന്റ് വെയിറ്റിങ് ഷെഡില്‍ നിന്നും 5 കിലോ 300 ഗ്രാം കഞ്ചാവുമായാണ് സാദിഖ് പിടിയിലായത്. ബാഗിനകത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയായ സാദിഖിനെ തിരൂര്‍ കോടതിയില്‍ ഹാജരാക്കും.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന് ആയിരങ്ങള്
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള് ഉള്ക്കൊള്ളിച്ച് മഅ്ദിന് അക്കാദമിയില് നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന് [...]