അസഹിഷ്ണുതയുടെ കലികാലത്തും മികവിനെ അംഗീകരിക്കുക: സി രാധാകൃഷ്ണന്‍

അസഹിഷ്ണുതയുടെ കലികാലത്തും മികവിനെ അംഗീകരിക്കുക: സി രാധാകൃഷ്ണന്‍

മലപ്പുറം: അസഹിഷ്ണുതയുടെ കലികാലത്തും മികവിനെ അംഗീകരിക്കണമെന്ന് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ഫിനിക്‌സ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ യുഎ ബീരാന്‍ സ്മാരക പുരസ്‌കാരം സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടി മുഹമ്മദ് ബഷീറിനും സാഹിത്യസാംസ്‌കാരിക മേഖലയിലെ മികവിന് ദീപനിഷാന്തിനുമാണ് അവാര്‍ഡ് സമ്മാനിച്ചത്.

പരിപാടി എംപി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. ‘ അസഹിഷ്ണുതയുടെ രാഷ്ട്രീയം ‘ എന്ന വിഷയത്തില്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഫിനിക്‌സ് ഫൗണ്ടേഷന്‍ പ്രസിഡന്റ് എന്‍കെ ഹഫ്‌സല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള എംഎല്‍എ, യുഎ നസീര്‍, കെഎം ഷാഫി, കുരിക്കള്‍ മുനീര്‍, യുഎ ഷബീര്‍, എകെ സൈനുദ്ദീന്‍ മാസ്റ്റര്‍, എ കെ മുസ്തഫ തിരൂരങ്ങാടി, അഷ്‌റഫ് തെന്നല, സിപി ഷാജി, മുനീര്‍ മാസ്റ്റര്‍, ടിപി ഹാരിസ്, ടി ഷാജഹാന്‍, സലീം വടക്കന്‍, നിസാജ് എടപ്പറ്റ, അനീസ് കൊര്‍ദോവ, ഷിഹാബ് പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു

Sharing is caring!