വട്ടപ്പാറയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചു

വളാഞ്ചേരി : ദേശീയപാത വട്ടപ്പാറയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞ് ഗതാഗതം ഏറെനേരം സ്തംഭിച്ചു. ടാങ്ക് ലീക്കായി സ്പിരിറ്റ് റോഡിലൂടെ ഒഴുകിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച്ച രാവിലെ പത്തോടെയാണ് വട്ടപ്പാറ പ്രധാന വളവില്‍ സ്പിരിറ്റ് ലോറി മറിഞ്ഞത്. റോഡ് ഗതാഗതം സ്തംഭിപ്പിച്ച് പൊലീസ് വാഹനങ്ങള്‍ വഴിതിരിച്ച് വിട്ടു. തിരൂര്‍,പൊന്നാനി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി സ്പിരിറ്റിനൊപ്പം വെള്ളം കലര്‍ത്തി തീപിടിത്തത്തിനുള്ള സാദ്ധ്യതകള്‍ ഒഴിവാക്കി. പഞ്ചാബില്‍ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് മറിഞ്ഞത്.അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.ജനങ്ങളുടെ ആശങ്കയകറ്റിയിട്ടുണ്ടെന്നും ചോര്‍ച്ച അടച്ച് വാഹനം ഉടന്‍ നീക്കം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.വൈകിട്ട് നാലോടെയാണ് വാഹനം നീക്കം ചെയ്തത്. മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലായിരുന്നു ഒരു നാട് മുഴുവന്‍.വട്ടപ്പാറയില്‍ പാചകവാതക ഗ്യാസ് ബുള്ളറ്റിനുകള്‍ മറിയുമ്പോഴും സമാനമായ അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]