മലപ്പുറത്തുകാരി പാര്‍വതിക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം
ഗോവയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് നടി പാര്‍വതിക്ക്. വെറും പാര്‍വതി അല്ല മലപ്പുറത്തുകാരി പാര്‍വതി. പാര്‍വതി മലപ്പുറത്തുകാരിയാണെന്നു ഭൂരിപക്ഷം മലയാളികള്‍ക്കും ഇതുവരെ അറിയില്ല. പാര്‍വതിയുടെ അച്ഛന് മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. പാര്‍വതി ഇപ്പോള്‍ മലപ്പുറത്തല്ല താമസമെങ്കിലും പാര്‍വതിയുടെ അവാര്‍ഡ് മലപ്പുറത്തും ഏറെ മാധുര്യം സമ്മാനിക്കുന്നു.
ര്വതിയെ തേടിയെത്തിയത് അര്‍ഹിച്ച അംഗീകാരം തന്നെയാണ്. ഇതാദ്യമായാണ് ഒരു മലയാളിക്ക് ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
എഡിറ്ററായ മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ്, യുദ്ധം നാശം വിതച്ച ഇറാക്കില്‍ തൊഴില്‍ തേടിപ്പോകുന്ന മലയാളി നഴ്സുമാരുടെ കഥയാണ് പറഞ്ഞത്. ചിത്രത്തില്‍ സമീറയെ അവതരിപ്പിച്ച പാര്‍വതി, സമാനതകളില്ലാത്ത അഭിനയമാണ് കാഴ്ചവച്ചത്. ചാര്‍ലി എന്ന സിനിമയില്‍? ടെസ എന്ന കഥാപാത്രത്തേയും പൃഥ്വിരാജിനൊപ്പം അഭിനയിച്ച എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയില്‍ കാഞ്ചനമാലയേയും അനശ്വരമാക്കിയ പാര്‍വതിക്ക് ലഭിച്ച വിപരീതമായ കഥാപാത്രമായിരുന്നു സമീറ.
ചിത്രത്തില്‍ ബാദ്ധ്യതകളേറെയുള്ള കുടുംബത്തിലെ ഏക ആശ്രയമായും ആസിഫ് അലി അവതരിപ്പിച്ച ഫൈസല്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയായും വിവാഹമോചിതയായും ഇബ്രു എന്ന എട്ടു വയസുകാരന്റെ അമ്മയായും ഷഹീദിനാല് (കുഞ്ചാക്കോ ബോബന്) പുനര്വിവാഹിതയായും ഉറങ്ങാന്‍ എന്നും ഗുളിക കഴിക്കേണ്ടത്ര വിഷാദ സ്ത്രീയായും ഏറ്റവും ഒടുവില്‍ ഗര്‍ഭിണിയുടെ വേഷത്തിലുമാണ് പാര്‍വതി ആ സിനിമയില്‍ എത്തിയത്. ചിത്രം കേരളത്തില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഖരീബ് ഖരീബ് സിംഗിള്‍ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് ടേക്ക് ഓഫ് കുറിച്ച പാര്‍വതിക്ക് ഈ പുരസ്കാരം ഇരട്ടി മധുരമായി.
RECENT NEWS
നിറം പോരെന്ന് പറഞ്ഞ് അവഹേളനം; നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊണ്ടോട്ടി സ്വദേശിനി ശഹാന മുംതാസിനെയാണ് (19) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്